അവസാനം ഒരു മിഡ്ഫീൽഡർ, റാബിയോ മാഞ്ചസ്റ്റർ യുണൈറ്റഡ് ജേഴ്സിയിൽ കളിക്കും

മാഞ്ചസ്റ്റർ യുണൈറ്റഡ് ക്ലബിന്റെ മധ്യനിരയിലേക്ക് അവസാനം ഒരു താരം എത്തുന്നു. 27കാരനായ ഫ്രഞ്ച് താരം അഡ്രിയൻ റാബിയോ ആകും ടീമിലേക്ക് എത്തുന്നത്. റാബിയോയെ കൈമാറാൻ യുവന്റസും മാഞ്ചസ്റ്റർ യുണൈറ്റഡും തമ്മിൽ ധാരണയായി. താരവും യുണൈറ്റഡും തമ്മിൽ ഇപ്പോൾ കരാർ ചർച്ചകൾ നടത്തുകയാണ്. ഇതു കൂടെ കഴിഞ്ഞാൽ താരം യുണൈറ്റഡിന്റേതായി മാറും

ഡിയോങ്ങിനെ സ്വന്തമാക്കാനുള്ള ശ്രമങ്ങൾ വിജയിക്കുന്നില്ല എന്ന് കണ്ടതോടെയാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് യുവന്റസിന്റെ മധ്യനിര താരം റാബിയോയിലേക്ക് എത്തിയത്.. യുവന്റസ് വിടാൻ ഏറെ കാലമായി ശ്രമിക്കുന്ന താരമാണ് റാബിയോ. അതുകൊണ്ട് തന്നെ യുവന്റസ് താരത്തെ വിൽക്കാൻ കാര്യമായി ഡിമാൻഡുകൾ വെച്ചില്ല.

ഇനി ഒരു വർഷത്തെ കരാർ മാത്രമെ റാബിയോക്ക് യുവന്റസിൽ ബാക്കിയുള്ളൂ. 2019 ജൂലൈയിൽ അലയൻസ് സ്റ്റേഡിയത്തിൽ എത്തിയ റാബിയോ യുവന്റസിനായി 100ൽ അധികം മത്സര മത്സരങ്ങൾ കളിച്ചിട്ടുണ്ട്. ഈ കാലയളവിൽ താരം ആറ് ഗോളുകളും അഞ്ച് അസിസ്റ്റുകളും സംഭാവന ചെയ്തു.

Story Highlight: Juventus player Adrien Rabiot is believed to join Manchester United soon.

Comments are closed.