യുവ ഇറ്റാലിയൻ ഡിഫൻഡറെ യുവന്റസ് സ്വന്തമാക്കി

Newsroom

Img 20220201 005954
Download the Fanport app now!
Appstore Badge
Google Play Badge 1

ട്രാൻസ്ഫർ വിൻഡോയുടെ അവസാന ദിവസം ഒരു ഡിഫൻഡറെ യുവന്റസ് സ്വന്തമാക്കി. 23കാരനായ ഫെഡെറികോ ഗറ്റി ആണ് യുവന്റസിൽ എത്തിയത്‌. ടൂറിനിൽ ജനിച്ച ഡിഫൻഡറായ ഫെഡറിക്കോ ഗറ്റി 2026വരെയുള്ള ഒരു കരാറിൽ ഒപ്പുവെച്ചു. സീരി ബി ക്ലബായ ഫ്രോസിനോണിൽ നിന്നാണ് താരം എത്തുന്നത്. ഈ സീസണിൽ താരം ഫ്രോസിനോണിൽ തന്നെ ലോണിൽ തുടരും. അടുത്ത പ്രീസീസണിൽ മാത്രമെ യുവന്റസ് ക്യാമ്പിൽ എത്തുകയുള്ളൂ.

വായുവിൽ ശക്തനുമായ ഗറ്റി ഗോൾ നേടാനും കഴിവുള്ള പ്രതിരോധക്കാരനാണ്. സീരി ബിയിൽ ഈ സീസണിൽ അദ്ദേഹം ഇതിനകം മൂന്ന് ഗോൾ സ്കോർ ചെയ്തിട്ടുണ്ട്. യുവന്റസിന്റെ ജനുവരിയിലെ മൂന്നാം സൈനിംഗ് ആണിത്. വ്ലാഹോവിച്, സകറിയ എന്നിവരെയും യുവന്റസ് സൈൻ ചെയ്തിരുന്നു.