പ്രതിരോധ സഘ്യത്തിന്റെ കരാർ പുതുക്കി യുവന്റസ്

- Advertisement -

യുവന്റസ് സെൻട്രൽ ഡിഫൻഡേഴ്സ് കില്ലിനി, ബർസാഗ്ലി എന്നിവരുടെ കരാർ യുവന്റസ് പുതുക്കി. പുതിയ കരാർ പ്രകാരം കില്ലീനി 2020 വരെയും ബർസാഗ്ലി 2019 വരെയും യുവന്റസിൽ തുടരും.

യുവന്റസ് ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച സെൻട്രൽ ഡിഫൻസ് സഘ്യം സ്ഥാപിച്ച ഇരുവരും യുവന്റസിന്റെ സമീപകാല വിജയങ്ങളിൽ നിർണായക പങ്കാണ് വഹിച്ചത്. നിലവിൽ യുവന്റസ് ക്യാപ്റ്റൻ ആണ് കില്ലീനി

2005 മുതൽ യുവേ താരമായ കില്ലീനി ക്ലബ്ബിനായി 474 മത്സരങ്ങൾ കളിച്ചിട്ടുണ്ട്. 2011 ൽ യുവന്റസിൽ എത്തിയ ബർസാഗ്ലി യുവന്റസിനായി 271 മത്സരങ്ങൾ കളിച്ചിട്ടുണ്ട്. 2006 ൽ ലോകകപ്പ് നേടിയ ഇറ്റലി ദേശീയ ടീമിലും താരം അംഗമായിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement