Picsart 23 07 17 01 49 38 951

യുവന്റസ് വിട്ട ക്വഡ്രാഡോ ഇനി ഇന്റർ മിലാനിൽ

യുവന്റസ് വിട്ട ക്വഡ്രാഡോ ഇനി വൈരികളായ ഇന്റർ മിലാനൊപ്പം. ഫ്രീ ഏജന്റായ താരത്തെ ഇന്റർ മിലാൻ സ്വന്തമാക്കിയതായി ഡിമാർസിയോ റിപ്പോർട്ട് ചെയ്യുന്നു. 2024 വരെയുള്ള കരാർ ക്വഡ്രാഡോ ഇന്റർ മിലാനിൽ ഒപ്പുവെക്കും. താരത്തിന്റെ മെഡിക്കൽ അടുത്ത ദിവസം തന്നെ പൂർത്തിയാകും. അതിനു പിന്നാലെ ഔദ്യോഗിക പ്രഖ്യാപനം വരും.

യുവന്റസിൽ കൊളംബിയ വിങ്ങർ എട്ട് വർഷത്തോളം ചിലവഴിച്ച ശേഷം ആണ് ക്ലബ് വിട്ടത്‌. താരം കഴിഞ്ഞ ദിവസം ക്ലബ് വിടുന്നത് ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നു. ക്വഡ്രാഡോ യുവന്റസിനായി 314 മത്സരങ്ങൾ കളിച്ചു. 26 ഗോളുകൾ നേടുകയും 59 ഗോളുകൾക്ക് അവസരം ഒരുക്കുകയും ചെയ്തു. യുവന്റസിനൊപ്പം 11 ട്രോഫികളും താരം നേടി.

Exit mobile version