എംറെ ചാൻ ഇനി യുവന്റസിൽ

- Advertisement -

ലിവർപൂൾ മധ്യനിര താരം എംറെ ചാൻ ഇറ്റാലിയൻ ജേതാക്കൾ യുവന്റസുമായി കരാർ ഒപ്പിട്ടു. ഫ്രീ ട്രാൻസ്ഫർ അടിസ്ഥാനത്തിലാണ് താരം ടുറിനിൽ എത്തുന്നത്. ലിവർപൂളുമായി കരാർ അവസാനിച്ച താരം എൻഫീൽഡ് കരാർ പുതുക്കേണ്ടതില്ല എന്ന് തീരുമാനിച്ചതോടെയാണ് താരത്തെ ഫ്രീ അടിസ്ഥാനത്തിൽ യുവന്റസിന് ലഭിച്ചത്.

ജർമ്മൻ ദേശീയ താരമാണ് ചാൻ. പക്ഷെ ക്ളോപ്പിന് കീഴിൽ കളി സമയം കുറഞ്ഞതോടെ ലോകകപ്പ് ടീമിൽ താരത്തിന് ഇടം ലഭിച്ചിരുന്നില്ല. 2014 ൽ ലവർകൂസനിൽ നിന്ന് ആൻഫീൽഡിൽ എത്തിയ താരം ലിവർപൂളിനായി 115 മത്സരങ്ങൾ കളിച്ചിട്ടുണ്ട്. കേവലം 24 വയസുകാരനായ താരം ബയേൺ യൂത്ത് ടീം വഴിയാണ് പ്രൊഫഷണൽ കരിയർ ആരംഭിക്കുന്നത്. ബയേൺ സീനിയർ ടീമിനായി 4 കളികൾ കളിച്ചിട്ടുണ്ട്.

വ്യത്യസ്ത പൊസിഷനുകളിൽ കളിക്കാൻ കഴിവുള്ള താരം കൂടുതലും ഡിഫൻസീവ് മിഡ്ഫീൽഡർ റോളിലാണ് കളിക്കുന്നത്. സെന്റർ ബാക്, ഫുൾ ബാക്ക് പൊസിഷനിലും താരത്തിന് കളിക്കാനാകും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement