ജസ്റ്റിൻ ക്ലുയിവേർട് ഫുൾഹാമിലേക്ക് അടുക്കുന്നു | Exclusive

Newsroom

20220818 145012
Download the Fanport app now!
Appstore Badge
Google Play Badge 1

ജസ്റ്റിൻ ക്ലുയിവേർട് പ്രീമിയർ ലീഗിലേക്ക്

 

ഇതിഹാസ താരം പാട്രിക് ക്ലുയിവേർടിന്റെ മകനായ ജസ്റ്റിൻ ക്ലുയിവേർട് ഈ സീസണിൽ ഫുൾഹാമിലേക്ക് എത്താൻ സാധ്യത. ജസ്റ്റിനും ഫുൾഹാമും ആയി കരാർ ധാരണയിൽ എത്തിയതായി ഫബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നു. റോമയും ഫുൾഹാമുമായി ഇപ്പോൾ ചർച്ചകൾ നടക്കുകയാണ്. അവസാന നാലു വർഷമായി റോമയുടെ ഒപ്പം ഉണ്ട് എങ്കിലും താരം അവസാന രണ്ട് സീസണിൽ ലോണിൽ പോവുക ആയിരുന്നു.

ജസ്റ്റിൻ ക്ലുയിവേർട്

ക്ലുയിവേർട് കഴിഞ്ഞ സീസണിൽ ഫ്രഞ്ച് ലീഗ് ക്ലബായ നീസിൽ ലോണിൽ കളിച്ചിരുന്നു‌. 23കാരനായ താരത്തെ സ്ഥിര കരാറിൽ സ്വന്തമാക്കാൻ ആണ് ഫുൾഹാം ശ്രമിക്കുന്നത്. മുമ്പ് ഡച്ച് താരം കഴിഞ്ഞ സീസണിൽ ജർമ്മൻ ക്ലബായ ലൈപ്സിഗിലും ലോണിൽ കളിച്ചിരുന്നു.

അയാക്സിലൂടെ വളർന്നു വന്ന താരത്തിന് റോമയിൽ എത്തിയതു മുതൽ പ്രതീക്ഷക്ക് ഒത്ത് ഉയരാൻ ആയിട്ടില്ല.

Story Highlight: Justin Kluivert has agreed personal terms with Fulham and his priority is to join the English club as soon as possible.