ക്ളൈവർട്ടിന്റെ മകൻ ഇനി ഇറ്റാലിയൻ ലീഗിൽ പന്ത് തട്ടും

- Advertisement -

ഹോളണ്ട് ഇതിഹാസ താരം പാട്രിക് ക്ളൈവർട്ടിന്റെ മകനും അയാക്സ് താരവുമായ ജസ്റ്റിൻ ക്ളൈവർട്ട് ഇനി റോമക്കായി പന്ത് തട്ടും. ഏതാണ്ട് 20 മില്യൺ യൂറോ നൽകിയാണ് റോമ താരത്തെ സ്വന്തമാക്കിയത്. ഇരുപതുകാരനായ ജസ്റ്റിന് വേണ്ടി മാഞ്ചസ്റ്റർ യുണൈറ്റഡ്, ബാഴ്സലോണ ടീമുകൾ താൽപര്യം പ്രകടിപ്പിച്ചിരുന്നെങ്കിലും താരം ഇറ്റലി തിരഞ്ഞെടുക്കുകയായിരുന്നു.

5 വർഷത്തെ കരാറാണ് താരം റോമയുമായി ഒപ്പു വച്ചിരിക്കുന്നത്. മുൻ മിലാൻ, ബാഴ്സലോണ താരമാണ് ജസ്റ്റിന്റെ പിതാവ് പാട്രിക്. ഹോളണ്ട് ദേശീയ ടീം അംഗം കൂടിയാണ് ജസ്റ്റിൻ.

2006 മുതൽ 2016 വരെ അയാക്സിന്റെ യൂത്ത് ടീം അംഗമായിരുന്ന ജസ്റ്റിൻ 2016 ഇൽ സീനിയർ ടീമിൽ അംഗമായ ഉടൻ തന്നെ മികച്ച പ്രകടനമാണ് നടത്തി വരുന്നത്. അയാക്സിനായി 44 മത്സരങ്ങളിൽ നിന്ന് 12 ഗോളുകൾ നേടിയ താരം വിങ്ങർ റോളിലാണ് കളിക്കാറ്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement