ഡോർട്ട്മുണ്ടിന്റെ ജർമ്മൻ താരത്തെ സ്വന്തമാക്കി ബെൻഫിക്ക

- Advertisement -

ബൊറുസിയ ഡോർട്ട്മുണ്ടിന്റെ ജർമ്മൻ താരം ജൂലിയൻ വീഗിളിനെ സ്വന്തമാക്കി പോർച്ചുഗീസ് ക്ലബ്ബായ ബെൻഫിക്ക. 20 മില്ല്യൺ യുറോയ്ക്കാണ് ഈ മധ്യനിരതാരത്തെ ബെൻഫിക്ക സ്വന്തമാക്കിയത്. 2015ൽ 1860 മ്യൂണിക്കിൽ നീന്നുമാണ് ബൊറുസിയ ഡോർട്ട്മുണ്ടിലേക്ക് ജൂലിയൻ വീഗിൾ എത്തുന്നത്.

തോമസ് ടൂഹലിന് കീഴിൽ മികച്ച പ്രകടനമായിരുന്നു വീഗിൾ പുറത്തെടുത്തയത്. എന്നാൽ 24 കാരനായ വീഗിളിന് ലൂസിയൻ ഫാവ്രേയുടെ കീഴ പരിമിതമായ അവസരങ്ങൾ മാത്രമേ ലഭിച്ചുള്ളൂ. ജർമ്മനിക്ക് വേണ്ടി അഞ്ച് മത്സരങ്ങളിൽ ബൂട്ടണിഞ്ഞിട്ടുണ്ട് ജൂലിയൻ വീഗിൾ. പോർച്ചുഗല്ലിലേക്കുള്ള മാറ്റം ദേശീയ ടീം പ്രതീക്ഷകൾക്കും തുണയാകുമെന്ന് യുവതാരവും പ്രതീക്ഷിക്കുന്നുണ്ട്.

Advertisement