PSGയുമായി ജൂലിയൻ ഡ്രാക്സ്ലർ കരാർ ഒപ്പിട്ടു; റിക്കാഡോ റോഡ്രിഗസ് പ്രീമിയർ ലീഗിലേക്കൊ?

ജർമൻ മധ്യനിര സൂപ്പർ താരം ജൂലിയൻ ഡ്രാക്സ്ലെർ PSGയുമായി കരാറൊപ്പിട്ടു. 2021 വരെയാണ് ഡ്രാക്സ്ലെറുടെ കരാർ. 45 മില്യൺ പൗണ്ടിനാണ് PSG ഡ്രാക്സ്ലെറിനുവേണ്ടി വോൾഫ്സ്ബർഗിനു നൽകിയ തുക. 2015ൽ FC ഷാൽക്കെയിൽ നിന്നാണ് വോൾഫ്സ് ഡ്രാക്സ്ലറിനെ വാങ്ങിയത്.

മറ്റൊരു വോൾഫ്‌സ്ബർഗ് താരം കൂടി ഈ ട്രാൻസ്ഫർ സീസണിൽ ക്ലബ് വിട്ടേക്കാം. പ്രീമിയർ ലീഗ് ക്ലബ്ബ്കളായ ആഴ്‌സനലും ചെൽസീയുമാണ് വോൾഫ്‌സ്ബർഗ് പ്രതിരോധ നിര താരം റിക്കാർഡോ റോഡ്രിഗസിനെ സ്വന്തമാക്കാൻ ശ്രമിക്കുന്നത്. റോഡ്രിഗസ് ചെൽസിയിലേക്ക് എത്താനാണ് കൂടുതൽ സാധ്യതയുള്ളത്. 25 മില്യൺ പൗണ്ടാണ് റോഡ്രിഗസിനു വോൾഫ്‌സ്ബർഗ് ഇട്ടിരിക്കുന്ന വില

ഡെലി അല്ലിയെ സ്വാന്തമാക്കാൻ റയൽ മാഡ്രിഡ്

ടോട്ടൻഹാം ഹോട്ട്സ്‌പർസിൻറെ യുവ മധ്യനിര താരം ഡെലി അല്ലിയെ സൈൻ ചെയ്യാൻ യൂറോപ്യൻ ചാമ്പ്യന്മാരായ റയൽ മാഡ്രിഡ് ഒരുങ്ങുന്നു. ഈ സീസണിൽ സ്പർസിനുവേണ്ടി 24 കളികളിൽ നിന്നും 9 ഗോളുകൾ അടിച്ചിട്ടുണ്ട്. 50 മില്യൺ പൗണ്ടാണ് ടോട്ടൻഹാം അല്ലിക്ക് ഇട്ടിരിക്കുന്ന വില.