Site icon Fanport

യോവിച് റയലിലേക്ക് പോയതിന് പിന്നാലെ സെർബിയൻ യുവതാരത്തെ എത്തിച്ച് ഫ്രാങ്ക്ഫർട്ട്

ബുണ്ടസ് ലീഗയിൽ അടുത്ത സീസണിനായൊരുങ്ങി എയിൻട്രാക്റ്റ് ഫ്രാങ്ക്ഫർട്ട്. ഫ്രാങ്ക്ഫർട്ടിന്റെ സെർബിയൻ സൂപ്പർ സ്റ്റാർ ലൂക്ക യോവിച് റയൽ മാഡ്രിഡിലേക്ക് പോയതിന് പിന്നാലെ മറ്റൊരു സെർബിയൻ യുവതാരത്തെ സ്വന്തമാക്കി ഈഗിൾസ്. സെർബിയൻ U20 താരമായ ദേജാൻ യോവെല്യിചിനെയാണ് ഫ്രാങ്ക്ഫർട്ട് ടീമിലെത്തിച്ചത്‌.

5 വർഷത്തെ കരാറിലാണ് 19 കാരനായ യോവെല്യിച് ജർമ്മനിയിലേക്ക് വരുന്നത്. റെഡ് സ്റ്റാർ ബെൽഗ്രേഡിൽ നിന്നാണ് അറടിക്കാരനായ സ്ട്രൈക്കർ ബുണ്ടസ് ലീഗയിൽ എത്തുന്നത്. യുവേഫ ചാമ്പ്യൻസ് ലീഗിന്റെ കഴിഞ്ഞ സീസണിൽ പിഎസ്ജിക്കും നാപോളിക്കും എതിരായ മത്സരങ്ങളിൽ യോവെല്യിച് കളിച്ചിരുന്നു. കഴിഞ്ഞ സീസണിൽ 17 മത്സരങ്ങൾ കളിച്ച യുവതാരം 8 ഗോളുകളടിക്കുകയും 2 ഗോളുകൾക്ക് വഴിയൊരുക്കുകയും ചെയ്തു.

Exit mobile version