20230613 154119

റയൽ മാഡ്രിഡിലേക്ക് ചേക്കേറാൻ ഹോസെലു

മുന്നേറ്റത്തിൽ ഒരു പിടി താരങ്ങളെ നഷ്ടമായ റയൽ മാഡ്രിഡ് പകരക്കാരെ എത്തിക്കാനുള്ള നീക്കങ്ങളുമായി ചടുലമായി മുന്നോട്ട്. തങ്ങളുടെ മുൻ താരം കൂടിയായ ജോസെ ഹോസെലുവിനെ ടീമിലേക്കെത്തിക്കാൻ ആണ് നിലവിൽ റയാൽ മാഡ്രിഡ് ശ്രമം. മുപ്പത്തിമൂന്നുകാനായ സ്‌ട്രൈക്കരെ മരിയാനോ ഒഴിച്ചിട്ടു പോയ പകരക്കാരൻ സ്‌ട്രൈക്കർ സ്ഥാനത്തേക്കാണ് റയൽ കൊണ്ട് വരുന്നത്. താരവുമായി മാഡ്രിഡ് വ്യക്തിപരമായ കരാറിൽ എത്തിയതായി ഫാബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നു. അടുത്ത ദിവസങ്ങളിൽ തന്നെ ടീമുകൾ തമ്മിൽ ധാരണയിൽ എത്തുന്നതോടെ കൈമാറ്റം പൂർത്തിയാവും എന്നാണ് പ്രതീക്ഷ.

Joselu

സ്പാനിഷ്, ജർമൻ, ഇംഗ്ലീഷ് ലീഗുകളിൽ കളിച്ച് നിരവധി മത്സര പരിചയം ഉള്ള താരമാണ് ഹോസെലു. സെൽറ്റയോടോപ്പം സീനിയർ കരിയർ ആരംഭിച്ച ശേഷം മാഡ്രിഡി ബി ടീമിനും പിന്നീട് സീനിയർ ടീമിനും വേണ്ടി അരങ്ങേറി. ശേഷം പല തവണ ടീമുകൾ മാറി കഴിഞ്ഞ സീസണിൽ എസ്പാന്യോളിൽ എത്തി. കറ്റാലൻ ടീം റെലെഗേറ്റ് ആയതോടെ തന്നെ താരം ടീം വിടുമെന്ന് ഉറപ്പായിരുന്നു. മുൻനിര താരങ്ങൾ ടീം വിട്ടതോടെ ഹോസെലുവിനെ എത്തിക്കാനുള്ള നീക്കങ്ങൾ റയലും ശക്തമാക്കുകയായിരുന്നു. ഈ വർഷം സ്‌പെയിൻ ദേശിയ ടീമിലും അരങ്ങേറാൻ സാധിച്ച താരം അവിടെയും മികച്ച പ്രകടനം തന്നെ പുറത്തെടുത്തു.

Exit mobile version