Site icon Fanport

റയൽ മാഡ്രിഡ് സ്ട്രൈക്കർ ഹൊസേലു ഇനി ഖത്തർ ക്ലബിൽ

വെറ്ററൻ സ്‌ട്രൈക്കർ ഹൊസേലു ഇനി ഖത്തറിൽ. ഖത്തർ ക്ലബായ അൽ ഗരാഫ ആണ് ഹൊസേലുവിനെ സ്വന്തമാക്കിയത്. റയൽ മാഡ്രിഡിൽ കഴിഞ്ഞ സീസണിൽ ലോണിൽ ആയിരുന്നു ഹൊസേലു കളിച്ചത്. 18 ഗോളുകൾ നേടി റയൽ മാഡ്രിഡിന്റെ സീസണിൽ മികച്ച സംഭാവന നൽകാൻ ഹൊസേലുവിന് ആയിരുന്നു. റയൽ മാഡ്രിഡ് ബൈ ക്ലോസ് ആയ 1.5 മില്യൺ നൽകി താരത്തെ സ്വന്തമാക്കിയ ശേഷം അതേ തുകയ്ക്ക് ഹൊസേലുവിനെ അൽ ഗരാഫയ്ക്ക് നൽകുകയാണ് ചെയ്യുക.

ഹൊസേലു 24 06 25 19 48 14 562

കൈലിയൻ എംബാപ്പെ, എൻഡ്രിക്ക് തുടങ്ങിയ പുതിയ താരങ്ങൾ അടുത്ത സീസണിൽ റയൽ മാഡ്രിഡ് അറ്റാക്കിൽ ഉണ്ടാകും. അതുകൊണ്ട് തന്നെ ഹൊസേലുവിന് റയലിൽ ഒരു സാധ്യത കാണാൻ ഇല്ല. 2026വരെയുള്ള കരാർ താരം ഖത്തർ ക്ലബിൽ ഒപ്പുവെക്കും.

എസ്പാൻയോൾ, ന്യൂകാസി യുണൈറ്റഡ്, സെൽറ്റ, അലാവസ് തുടങ്ങി നിരവധി മികച്ച ക്ലബുകൾക്ക് ആയി ഹൊസേലു മുമ്പ് കളിച്ചിട്ടുണ്ട്‌

Exit mobile version