ബാർട്രയ്ക്ക് വേണ്ടി മൗറീഞ്ഞ്യോ

- Advertisement -

ബൊറൂസിയ ഡോർട്ട്മുണ്ടിന്റെ താരം മാർക് ബാർട്രയെ ഓൾഡ് ട്രാഫോർഡിലെത്തിക്കാൻ മാഞ്ചെസ്റ്റർ യുണൈറ്റഡ് മാനേജർ ഹോസെ മൗറീഞ്ഞ്യോ ശ്രമം തുടങ്ങി. ബുണ്ടസ് ലീഗ ടീമിന്റെ സെൻട്രൽ ഡിഫെൻഡർ ആയ ബാർട്ര കഴിഞ്ഞ വർഷമാണ് ബാർസലോണയിൽ നിന്നും ജർമ്മനിയിലെത്തിയത്. 11ആം വയസുമുതൽ കാറ്റലൻസിനു വേണ്ടി കുപ്പായമണിഞ്ഞ ബാർട്ര യുണൈറ്റഡിന്റെ പ്രതിരോധ നിരയ്ക്ക് കരുത്തേകുമെന്ന് മൗറീഞ്ഞ്യോ കണക്കു കൂട്ടുന്നു.

2016 ജൂണിൽ ബ്ലാക്ക് ആൻഡ് യെല്ലോസിന്റെ ഭാഗമായ ബാർട്രയക്ക് അത്ര നല്ല സീസണായിരുന്നില്ല കഴിഞ്ഞത്. ഏപ്രിലിൽ ചാമ്പ്യൻസ് ലീഗ് മൽസരത്തിന് മുൻപേ ബോംബാക്രമണത്തിൽ കൈക്ക് പരിക്കേറ്റ ബാർട്ര ഒരു മാസത്തിലധികം കളിക്കളത്തിൽ നിന്നും വിട്ടുനിന്നു. ഡോർട്ട്മുണ്ടിനു വേണ്ടി 31 മൽസരങ്ങൾ കളിച്ച ബാർട്ര ഒരു ഗോൾ നേടിയിട്ടുണ്ട്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement