കായോ ജോർഗെ യുവന്റസിൽ മെഡിക്കൽ പൂർത്തിയാക്കി

Img 20210804 220407

സാന്റോസിന്റെ യുവതാരം കായോ ജോർഗെ ഇന്ന് യുവന്റസിൽ മെഡിക്കൽ പൂർത്തിയാക്കി. താരം ഇന്ന് ടൂറിനിൽ എത്തി ആരാധകർക്കും ഓട്ടോഗ്രാഫും കൈമാറിയാണ് മെഡിക്കൽ പൂർത്തിയാക്കിയത്. താരം മെഡിക്കൽ പൂർത്തിയാക്കിയ ചിത്രങ്ങൾ യുവന്റസും പങ്കുവെച്ചു. താരം യുവന്റസിൽ 21ആം നമ്പർ ജേഴ്സി ആകും അണിയുക എന്ന് സൂചനകളും നൽകി.

19കാരനായ ബ്രസീലിയൻ താരം യുവന്റസുമായി ദീർഘകാല കരാർ ഒപ്പുവെക്കും. സാന്റോസിന് യുവന്റസ് ട്രാൻസ്ഫർ തുകയായി 5 മില്യൺ നൽകും. സ്ട്രൈക്കറായ കയോക്ക് യുവന്റസിൽ വിപ്ലവങ്ങൾ സൃഷ്ടിക്കാൻ കഴിയും എന്ന് ആരാധകർ വിശ്വസിക്കുന്നു. 2012 മുതൽ സാന്റോസിനൊപ്പം ഉള്ള താരമാണ് ജോർഗെ. താരം ബ്രസീലിന്റെ അണ്ടർ 17 അണ്ടർ 19 ടീമുകൾക്കായി കളിച്ചിട്ടുണ്ട്‌‌.

Previous articleട്രെന്റ് ബ്രിഡ്ജിൽ നിറഞ്ഞാടി ഇന്ത്യന്‍ ബൗളര്‍മാര്‍, ഇംഗ്ലണ്ട് ഓള്‍ഔട്ട്
Next articleലുകാകുവിന്റെ കാര്യത്തിൽ ഇന്റർ വാക്ക് പാലിക്കണം,പ്രതിഷേധവുമായി ആരാധകർ