Picsart 25 01 31 09 11 45 571

ജോർദാൻ ഹെൻഡേഴ്സൺ മൊണാക്കോയിലേക്ക്

ജോർദാൻ ഹെൻഡേഴ്സൺ അയാക്സ് വിടാൻ ഒരുങ്ങുകയാണെന്ന് റിപ്പോർട്ടുകൾ. ജനുവരിയിലെ ട്രാൻസ്ഫർ വിൻഡോ അവസാനിക്കുന്നതിന് മുമ്പ് മിഡ്ഫീൽഡറെ സ്വന്തമാക്കാൻ എ.എസ്. മൊണാക്കോ വിപുലമായ ചർച്ചകൾ നടത്തിവരികയാണ്. 2023 ൽ ലിവർപൂൾ വിട്ട് അൽ ഇത്തിഫാക്കിലേക്ക് പോയ 34 കാരൻ, സൗദി അറേബ്യയിൽ ഒരു ചെറിയ സേവനത്തിന് ശേഷം 2024 ജനുവരിയിൽ അയാക്സിനൊപ്പം യൂറോപ്പിലേക്ക് മടങ്ങി എത്തിയിരുന്നു.

ഹെൻഡേഴ്സൺ ക്ലബ് വിടാൻ ശ്രമിക്കുന്നത് കൊണ്ട് താരത്തെ ഇന്നലെ അയാക്സ് ക്യാപ്റ്റൻസിയിൽ നിന്ന് നീക്കി. താരം ഇന്നലെ ക്യാപ്റ്റൻ ആം ബാൻഡ് അണിയാതെ ആയിരുന്നു അയാക്സിനായി കളിച്ചത്.

Exit mobile version