പൂനെ സിറ്റിയിൽ എട്ടാം വിദേശ താരം!! സ്പാനിഷ് മിഡ്ഫീൽഡർ കരാർ ഒപ്പിട്ടു

- Advertisement -

പൂനെ സിറ്റിയുടെ വിദേശ സൈനിംഗ് എണ്ണം എട്ടായി. സ്പാനിഷ് മിഡ്ഫീൽഡറായ ജോണതാൻ വിലയാണ് എട്ടാം സൈനിംഗായി പൂനയ്ക്കൊപ്പം ചേർന്നത്. ഒരു വർഷത്തെ കരാറിലാണ് താരം ക്ലബിലേക്ക് എത്തുന്നത്‌. സ്പാനിഷ് ക്ലബായ സെൽറ്റ വിഗോയുടെ യീത്ത് ടീമുകളിലൂടെ വളർന്നു വന്ന താരമാണ്. ഡിഫൻസീവ് മിഡ്ഫീൽഡറായാണ് വില്ല കളിക്കാറുള്ളത്.

സെൽറ്റ വിഗോയ്ക്ക് ഒപ്പം ലാലിഗയും യുവേഫ സൂപ്പർ കപ്പും വില്ല കളിച്ചിട്ടുണ്ട്‌. ഇസ്രായേലി ക്ലബായ ജെറുസലേം എഫ് സിക്കായും കളിച്ചിട്ടുണ്ട്. റിക്രെയേറ്റീവോ ദെ ഹുയല്വക്കായാണ് അവസാനം കളിച്ചത്. പൂനെയിൽ വിദേശ താരങ്ങളുടെ എണ്ണം ഇതോടെ എട്ടായി ആയി. മാത്യു വിൽസ്, മാർടിൻ, മാർസലീനോ,ആൽഫാരോ,ഡിയേഗോ കാർലോസ്, മാർകോ സ്റ്റാങ്കോവിച്, ഇയാൻ ഹ്യൂം എന്നിവരെയും പൂനെ സ്വന്തമാക്കിയിട്ടുണ്ട്. മാർകീ സൈനിംഗ്സ് ഇല്ലായെങ്കിൽ ഏഴു വിദേശ താരങ്ങളെ മാത്രമെ ടീമിൽ രജിസ്റ്റർ ചെയ്യാൻ കഴിയുകയുള്ളൂ.

Advertisement