ജോ ഹാർട്ട് പ്രീമിയർ ലീഗിലേക്ക് തിരിച്ചു വരുന്നു

ഇംഗ്ലണ്ട് ഗോൾകീപ്പർ ജോ ഹാർട്ട് ലോൺ അടിസ്ഥാനത്തിൽ പ്രീമിയർ ലീഗ് ക്ലബ് വെസ്റ്റ്ഹാം യുണൈറ്റഡിൽ ചേരും. മാഞ്ചസ്റ്റർ സിറ്റിയുടെ ഒന്നാം നമ്പർ ഗോൾ കീപ്പർ ആയിരുന്ന ജോ ഹാർട്ടിന് പെപ് ഗാർഡിയോള വന്നപ്പോൾ സ്ഥാനം നഷ്ടമാവുകയായിരുന്നു. ക്ലാഡിയോ ബ്രാവോ ടീമിലെ ഒന്നാം ഗോൾ കീപ്പർ സ്ഥാനം നേടിയപ്പോൾ കഴിഞ്ഞ സീസണിൽ ജോ ഹാർട്ട് ടോറിനോയിൽ ലോൺ അടിസ്ഥാനത്തിലായിരുന്നു കഴിഞ്ഞ സീസൺ ചെലവഴിച്ചത്.

ഈ ട്രാൻസ്‌ഫർ സീസണിൽ ബ്രസീൽ ഗോൾ കീപ്പർ എഡേഴ്‌സണെ മാഞ്ചസ്റ്റർ സിറ്റി സൈൻ ചെയ്തിരുന്നു, ഇനി മാഞ്ചസ്റ്റർ സിറ്റിയിൽ തനിക്ക് അവസരം ലഭിക്കില്ലെന്ന് മനസിലാക്കിയ ജോ ഹാർട്ട് മറ്റു വഴികൾ തേടുകയായിരുന്നു. വെസ്റ്റ്ഹാമിൽ ചേരുന്നതിന്റെ ഭാഗമായി തിങ്കളാഴ്ച ജോ ഹാർട്ട് മെഡിക്കൽ ചെയ്യും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleതാരങ്ങളെ വാരിക്കൂട്ടി മിലാൻ, അർജന്റീനയുടെ ബിഗ്ലിയയും എത്തി
Next articleവിംബിള്‍ഡണ്‍ മിക്സഡ് ഡബിള്‍ കിരീടം മറേ-ഹിംഗിസ് സഖ്യത്തിനു