Picsart 24 07 26 00 52 00 158

ജോവോ നെവസിനെ സ്വന്തമാക്കാൻ 70 മില്യണും ഒപ്പം ഒരു താരത്തെയും വാഗ്ദാനം ചെയ്ത് പി എസ് ജി

പി എസ് ജി അവരുടെ മധ്യനിരയിലേക്ക് ബെൻഫിക്കയുടെ 19കാരനായ ജോവോ നെവസിനെ എത്തിക്കും. നെവസിനായുള്ള പി എസ് ജി ശ്രമങ്ങൾ വിജയം കാണുന്നതിന് അടുത്താണെന്ന് ഫബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നു. താരവുമായി പി എസ് ജി നേരത്തെ തന്നെ കരാർ ധാരണയിൽ എത്തിയിരുന്നു. അടുത്ത ആഴ്ചയോടെ ട്രാൻസ്ഫർ നടപടികൾ പൂർത്തിയാക്കാനാണ് പി എസ് ജി ശ്രമിക്കുന്നത്.

PSG ഇപ്പോൾ ബെൻഫിക്കയുമായി ട്രാൻസ്ഫർ ഫീയുടെ ചർച്ചയിലാണ്‌. ബെൻഫിക്കയുടെ 120 മില്യൺ യൂറോയുടെ റിലീസ് നൽകാൻ പി എസ് ജി ഒരുക്കമല്ല. 70 മില്യൺ ആണ് പി എസ് ജി വെക്കുന്ന മൂല്യം. ഒപ്പം അവരുടെ താരമായ റെനാറ്റോ സാഞ്ചസിനെ നൽകാനും അവർ ഒരുക്കമാണ്.

ഫാബിയൻ റൂയിസ്, ഉഗാർതെ എന്നീ മധ്യനിര താരങ്ങൾ ക്ലബ് വിടാൻ സാധ്യതയുണ്ട് എന്നതും കൂടെ കണക്കിലെടുത്താണ് പി എസ് ജി പുതിയ മധ്യനിര താരത്തെ ലക്ഷ്യമിടുന്നത്.

Exit mobile version