Site icon Fanport

ജമൈക്കൻ താരം ലിയോൺ ബെയ്ലി ആസ്റ്റൺ വില്ലയിൽ

ഒരു സൂപ്പർ യുവതാരത്തെ ആസ്റ്റൺ വില്ല ടീമിൽ എത്തിച്ചിരിക്കുകയാണ്. ബയേർ ലെവർകൂസനിൽ നിന്ന് ലിയോൺ ബെയ്‌ലി ആണ് ആസ്റ്റൺ വില്ലയിൽ എത്തിയത്. 23-കാരൻ തന്റെ മെഡിക്കൽ പൂർത്തിയാക്കുകയും 2025 വരെ ഒരു കരാറിൽ ഒപ്പുവെക്കുകയും ചെയ്തു. 

ജമൈക്കയ്ക്കായി 10 അന്താരാഷ്ട്ര മത്സരങ്ങൾ കളിച്ചിട്ടുള്ള താരമാണ് ബെയ്‌ലി. ബുണ്ടസ് ലീഗയിൽ ലെവർകൂസനു വേണ്ടി അവസാന മൂന്ന് സീസണുകൾ കളിച്ച താരം 39 ഗോളുകളും 22 അസിസ്റ്റുകളും അവിടെ സംഭാവന ചെയ്തു. ചാമ്പ്യൻസ് ലീഗിലും യൂറോപ്പ ലീഗിലും കളിച്ചിട്ടുമുണ്ട്.

Exit mobile version