ജിതിൻ എം എസ് കേരള ബ്ലാസ്റ്റേഴ്സിൽ നിന്ന് ഓസോൺ എഫ് സിയിലേക്ക്

- Advertisement -

സന്തോഷ് ട്രോഫി കിരീടം നേടിയ കേരള ടീമിന്റെ ടോപ്പ് സ്കോറർ ആയ ജിതിൻ എം എസ് ഈ സീസണിൽ ബെംഗളൂരു ക്ലബായ ഓസോൺ എഫ് സിയിൽ കളിക്കും. കഴിഞ്ഞ ജൂണിൽ കേരള ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കിയ താരം ഇപ്പോൾ ലോണടിസ്ഥാനത്തിലാണ് ഓസോണിലേക്ക് പോകുന്നത്. കേരള ബ്ലാസ്റ്റേഴ്സിന്റെ സീനിയർ ടീമിൽ ഇടം ലഭിക്കാതിരുന്ന ജിതിന് കൂടുതൽ മത്സരങ്ങൾ കളിക്കാൻ വേണ്ടിയാണ് ഒസോണിലേക്ക് പോയത്.

ബെംഗളൂരു സൂപ്പർ ഡിവിഷനിലും സെക്കൻഡ് ഡിവിഷൻ ഐ ലീഗിലും ഓസോണിനായി ജിതിൻ കളിക്കും. ഈ സീസണിൽ കേരള ബ്ലാസ്റ്റേഴ്സ് റിസേർവ്സ് സെക്കൻഡ് ഡിവിഷൻ ഐ ലീഗിൽ കളിക്കുന്നില്ല എന്നതും ജിതിന്റെ മാറ്റത്തിന് കാരണമായി. എഫ് സി കേരളയിൽ നിന്നായിരുന്നു ജിതിൻ എം എസ് ബ്ലാസ്റ്റേഴ്സിലേക്ക് എത്തിയത്.

സന്തോഷ് ട്രോഫിയിൽ ഫൈനലിലെ ഗോൾ അടക്കം 5 ഗോളുകൾ ജിതിൻ എം എസ് നേടിയിരുന്നു. കേരളവർമ്മ കോളേജ് വിദ്യാർത്ഥിയായ ജിതിൻ എം എസ് കേരള പ്രീമിയർ ലീഗിലും സെക്കൻഡ് ഡിവിഷൻ ഐ ലീഗിലും മികച്ച പ്രകടനമാണ് ഈ കഴിഞ്ഞ സീസണിൽ കാഴ്ചവെച്ചത്. സെക്കൻഡ് ഡിവിഷനിൽ മൂന്ന് ഗോളുകൾ എഫ് സി കേരളയ്ക്കായി ജിതിൻ നേടിയിരുന്നു.

Advertisement