Picsart 23 02 01 23 23 49 323

സതാമ്പ്ടൺ യുവതാരം ജിമ്മി ജെ മോർഗനെയും ചെൽസി സ്വന്തമാക്കി

ചെൽസി അവരുടെ ടീം ശക്തമാക്കുന്നത് തുടരുകയാണ്. സതാംപ്ടൺ യുവ സ്‌ട്രൈക്കർ ജിമ്മി-ജെയ് മോർഗനെയും ചെൽസി സ്വന്തമാക്കിയതായി ഫബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നു‌. £6 മില്യൺ നൽകിയാണ് 17 വയസ്സുള്ള വണ്ടർകിഡിനെ ചെൽസി സ്വന്തമാക്കുന്നത്. മോർഗൻ ആദ്യം ചെൽസി അക്കാദമിയിൽ ആകും കളിക്കുക.

യുവതാരം അടുത്തിടെ സതാമ്പ്ടൺ മുന്നൊൽ വെച്ച പ്രൊഫഷണൽ കരാർ നിരസിച്ചിരുന്നു‌. മോർഗന് വേണ്ടി ആഴ്‌സണൽ, മാഞ്ചസ്റ്റർ സിറ്റി, ലീഡ്‌സ് യുണൈറ്റഡ് എന്നിവരും രംഗത്ത് ഉണ്ടായിരുന്നു. മോർഗൻ സതാംപ്ടൺ ഫസ്റ്റ് ടീമിനായി ഒരു കളി പോലും കളിച്ചിട്ടില്ല, എട്ട് പ്രീമിയർ ലീഗ് 2 മത്സരങ്ങളിൽ നാല് ഗോളുകളും അഞ്ച് അസിസ്റ്റുകളും അദ്ദേഹം രജിസ്റ്റർ ചെയ്തിട്ടുണ്ട്, കൂടാതെ രണ്ട് എഫ്എ യൂത്ത് കപ്പ് മത്സരങ്ങളിൽ നിന്ന് രണ്ട് ഗോളുകളും നേടി.

ഇംഗ്ലണ്ട് അണ്ടർ 17 ടീമുകൾക്കായി മോർഗൻ ഇതുവരെ ഏഴ് മത്സരങ്ങളിൽ നിന്ന് ആറ് ഗോളുകൾ നേടിയിട്ടുണ്ട്.

Exit mobile version