Picsart 23 06 26 18 02 47 130

ജി സൂ കിം ഇനി ബ്രെന്റ്ഫോർഡ് താരം

പതിനെട്ടുകാരനായ കൊറിയൻ ഡിഫൻഡർ ജി-സൂ കിം പ്രീമിയർ ലീഗ് ക്ലബ് ആയ ബ്രെന്റ്ഫോർഡിലേക്ക്. താരം ബ്രെന്റ്ഫോർഡിൽ കരാർ ഒപ്പുവെച്ചതായി ബ്രെന്റ്ഫോർഡ് ക്ലബ് ഇന്ന് ഔദ്യോഗിക പ്രഖ്യാപനം നടത്തി. കൊറിയൻ ക്ലബ് സിയോങ്നത്തിൽ നിന്നാണ് താരം ഇംഗ്ലീഷ് പ്രീമിയർ ലീഗിലേക്ക് എത്തുന്നത്.. നാലു വർഷത്തെ കരാർ താരം ഒപ്പുവെച്ചു. ക്ലബിനു വേണമെങ്കിൽ അഞ്ചാം വർഷത്തേക്ക് കൂടെ നീട്ടാം.

2023ലെ ഫിഫ അണ്ടർ 20 ലോകകപ്പിന്റെ സെമിഫൈനലിൽ എത്തിയ കൊറിയൻ ടീമിന്റെ ഭാഗമായിരുന്നു ജി സൂ. ടൂർണമെന്റിൽ കൊറിയ നാലാം സ്ഥാനത്തെത്തിയിരുന്നു. കഴിഞ്ഞ വർഷം കെ ലീഗ് 1ൽ അരങ്ങേറ്റം കുറിക്കാൻ താരത്തിനായിരുന്നു. താരത്തെ സ്വന്തമാക്കിയാൽ യൂറോപ്പിലെ തന്നെ മറ്റേതെങ്കിലും ക്ലബിലേക്ക് ലോണിൽ അയക്കാൻ ആണ് ബ്രെന്റ്ഫോർഫ് പദ്ധതിയിടുന്നത്.

Exit mobile version