ജെർമെയ്ൻ ഡിഫോ ബേൺമൗത്തിൽ

- Advertisement -

സണ്ടർലാൻഡ് സ്ട്രൈക്കർ ഡിഫോ അടുത്ത സീസണിൽ ബേൺമൗത്തിനായി ബൂട്ടണിയും. സണ്ടർലാൻഡുമായുള്ള കരാർ അവസാനിച്ച ഡിഫോ ഫ്രീ ട്രാൻസ്ഫർ അടിസ്ഥാനത്തിലാണ് ബേൺമൗത്തിലെത്തുക. 34 കാരനായ ഡിഫോ കഴിഞ്ഞ സീസണിൽ സണ്ടർലാൻഡിനായി 37 മത്സരങ്ങളിൽ 15 ഗോൾ നേടിയിരുന്നു.

മുൻപ് തന്റെ കരിയറിന്റെ തുടക്കത്തിൽ ലോൺ അടിസ്ഥാനത്തിൽ ബേൺമൗത്തിനായി കളിച്ച ഡിഫോ അന്ന് 29 മത്സരങ്ങളിൽ 18 ഗോളുകൾ ക്ലബ്ബിനായി നേടിയിരുന്നു. ഇംഗ്ലണ്ട് ദേശീയ താരമായ ഡിഫോ ഏറെ നാളുകൾക്ക് ശേഷം സമീപ കാലത്തെ മികച്ച പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ ദേശീയ ടീമിൽ തിരിച്ചെത്തിയിരുന്നു.

സണ്ടർലാൻഡിന് പുറമെ വെസ്റ്റ് ഹാം , സ്പർസ് എന്നീ ടീമുകൾക്ക് വേണ്ടിയും കളിച്ചിട്ടുണ്ട്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement