ജപ്പാന്റെ ഹോണ്ട ഇനി ഓസ്ട്രേലിയയിൽ കളിക്കും

ജപ്പാൻ അറ്റാക്കിംഗ് മിഡ്ഫീൽഡർ കിസുകെ ഹോണ്ട ഇനി ഓസ്ട്രേലിയ എ ലീഗിൽ കളിക്കും. എ ലീഗ് ക്ലബായ മെൽബൺ വിക്ടറി ആണ് ഹോണ്ടയെ ഒരു വർഷത്തെ കരാറിൽ സൈൻ ചെയ്തിരിക്കുന്നത്. മെൽബൺ വിക്ടറിയുടെ 13 വർഷത്തെ ചരിത്രത്തിലെ ഏറ്റവും വലിയ സൈനിംഗാണിത്. 33കാരനായ ഹോണ്ട ഈ കഴിഞ്ഞ ലോകകപ്പിലും ജപ്പാനായി മികച്ചു നിന്നിരുന്നു. മൂന്ന് ലോകകപ്പുകളിൽ ഗോൾ നേടുന്ന ആദ്യ ജപ്പാൻ താരം എന്ന റെക്കോർഡും ഇത്തവണ ഹോണ്ട റഷ്യയിൽ സ്വന്തമാക്കി.

നിലവിലെ എ ലീഗ് ചാമ്പ്യന്മാരാണ് മെൽബൺ വിക്ടറി. മുമ്പ് എസി മിലാൻ, സി എസ് കെ എ മോസ്കോ തുടങ്ങിയ യൂറോപ്യൻ ക്ലബുകൾക്കായും ഹോണ്ട കളിച്ചിട്ടുണ്ട്. എ സി മിലാൻ വിട്ട ശേഷം മെക്സിക്കൻ ക്ലബായ പചുകയിൽ ആയിരുന്നു ഹോണ്ട്. ജപ്പാൻ ദേശീയ ടീമിനായി 98 മത്സരങ്ങളും 37 ഗോളുകളും ഹോണ്ടയുടെ പേരിൽ ഉണ്ട്.

താൻ ഓസ്ട്രേലിയയിൽ കളിക്കുമെന്ന് കരുതിയതല്ല എന്നും, മെൽബൺ തന്നിൽ താല്പര്യം കാണിച്ചത് അത്ഭുതപ്പെടുത്തി എന്നും ഹോണ്ട പറഞ്ഞു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version