17കാരനായ ജപ്പാൻ മെസ്സി ഇനി റയൽ മാഡ്രിഡിൽ!!

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ജപ്പാനീസ് മെസ്സി എന്നറിയപ്പെടുന്ന 17കാരൻ കൂബോയെ റയൽ മാഡ്രിഡ് സ്വന്തമാക്കി. മുൻ ബാഴ്സലോണ അക്കാദമി താരമായ കൂബോയെ വൻ കരാറിലാണ് റയൽ മാഡ്രിഡ് സ്വന്തമാക്കിയത്. ബാഴ്സലോണയും താരത്തിന് പിറകിൽ തന്നെ ഉണ്ടായിരുന്നു. എന്നാൽ ബാഴ്സലോണ രണ്ട് വർഷം എങ്കിലും തങ്ങളുടെ റിസേർവ് ടീമിൽ ഇനിയും കളിക്കേണ്ടി വരും എന്ന് പറഞ്ഞതിനാൽ കൂബോ റയൽ മാഡ്രിഡ് തിരഞ്ഞെടുക്കുക ആയിരുന്നു.

റയൽ മാഡ്രിഡിന്റെ ബി ടീമിൽ ഒരു വർഷം മാത്രമേ കൂബോയ്ക്ക് കളിക്കേണ്ടതുള്ളൂ. ഒരു വർഷം 2മില്യണോളം ആകും കൂബോ എന്ന 17കാരൻ റയൽ മാഡ്രിഡിൽ നിന്ന് സമ്പാദിക്കുക. ജപ്പാനിൽ നിന്നുള്ള ഏറ്റവും മികച്ച ടാലന്റായാണ് കൂബോയെ വിശേഷിപ്പിക്കുന്നത്. മെസ്സിയുമായി സാമ്യമുള്ള ശൈലിയാണ് ജപ്പാനീസ് മെസ്സി എന്ന വിളിപ്പേര് താരത്തിന് നേടിക്കൊടുത്തത്. മെസ്സിയെ പോലെ ഇടം കാലിലാണ് കൂബോയുടെയും മാജിക്ക്.

16കാരനായിരിക്കെ തന്നെ ജപ്പാൻ ലീഗിൽ കൂബോ അരങ്ങേറ്റം നടത്തിയിരുന്നു‌. ഇപ്പോൾ ബ്രസീലിൽ കോപ അമേരിക്ക കളിക്കുന്ന ജപ്പാൻ ടീമിലും കൂബോ ഉണ്ട്.