മാഞ്ചസ്റ്ററിലേക്ക് പോയ താരത്തിന് പകരം പഴയ മാഞ്ചസ്റ്റർ താരത്തെ കൊണ്ടുവന്ന് പോർട്ടോ

- Advertisement -

മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് പോയ തങ്ങളുടെ റൈറ്റ് ബാക്ക് ഡാലോട്ടിന് പകരം പഴയ മാഞ്ചസ്റ്റർ താരത്തെ ടീമിൽ എത്തിച്ച് പോർട്ടോ. മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് താരമായ സൈദി ജാങ്കോയെ ആണ് പോർട്ടോ സൈൻ ചെയ്തിരിക്കുന്നത്. 22കാരനായ റൈറ്റ് ബാക്കായ ജാങ്കോയെ സൈന്റ് എറ്റൈനിൽ നിന്നാണ് പോർട്ടോ ഇപ്പോൾ ടീമിൽ എത്തിച്ചിരിക്കുന്നത്..

2013 മുതൽ 2015വരെ‌ മാഞ്ചസ്റ്റർ യുണൈറ്റഡിൽ ഉണ്ടായ താരമാണ് ജാങ്കോ. പക്ഷെ താരത്തിന് യുണൈറ്റഡിൽ അരങ്ങേറ്റം നടത്താൻ കഴിഞ്ഞിട്ടില്ല. മാഞ്ചസ്റ്ററിൽ നിന്ന് വാഴ്പാടിസ്ഥാനത്തിൽ ബോൾട്ടൻ വാണ്ടറേഴ്സിൽ എത്തിയ താരം പിന്നീട് സ്കോട്ടിഷ് ക്ലബായ കെൽറ്റിക്കിനു വേണ്ടിയും കളിച്ചു. സ്വിറ്റ്സർലാന്റ് അണ്ടർ 21 ടീമിനെയും ജാങ്കോ പ്രതിനിധീകരിച്ചിട്ടുണ്ട്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement