Site icon Fanport

ജംഷദ്പൂരിന്റെ ആറാം വിദേശ താരമായി കാർലോസ്

ജംഷദ്പൂർ എഫ് സി പുതിയ സീസണായുള്ള ആറാം സൈനിംഗും നടത്തി. സ്പാനിഷ് വിങ്ങറായ കാർലോസ് കാല്വോ ആണ് ജംഷദ്പൂരുമായി കരാറിൽ എത്തിയത്. ഒരു വർഷത്തേക്കാണ് കാർലോസിന്റെ കരാർ. മുൻ അത്ലറ്റിക്കോ മാഡ്രിഡ് യൂത്ത് പ്രൊഡക്ട് ആണ്. അത്ലറ്റിക്കോ മാഡ്രിഡും ജംഷദ്പൂരും തമ്മിലുള്ള പുതിയ സഹകരണത്തിന്റെ ഭാഗമായാണ് കാർലോസും എത്തുന്നത്.

32കാരനായ വിങ്ങർ സ്പെയിനിലെ പല പ്രമുഖ ക്ലബുകൾക്കായും കളിച്ചിട്ടുണ്ട്. ഗ്രാനഡ, ഹെർകുലെസ്, എൽചെ, വല്ലഡോയിഡ് എന്നീ ക്ലബുകളുടെ ജേഴ്സി അണിഞ്ഞിട്ടുണ്ട്. അവസാനമായി സെഗുണ്ട ഡിവിഷൻ ബി ക്ലബായ റിക്രീട്ടെവോയ്ക്കാണ് കളിച്ചത്. ജംഷദ്പൂരിൽ ഇതോടെ ആറ് വിദേശ താരങ്ങളായി. സെർജിയോ സിഡോഞ്ച, പാബ്ലൊ‌, വെല്ലിങ്ടൺ പ്രിയോറി, തിരി, മെമൊ എന്നിവരും വിദേശ താരങ്ങളായി ഇപ്പോൾ ജംഷദ്പൂരിനൊപ്പം ഉണ്ട്‌.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version