Site icon Fanport

ജംഷദ്പൂരിന് സ്പെയിനിൽ നിന്നും ഒരു സ്ട്രൈക്കർ

പുതിയ ഐ എസ് എൽ സീസണായി ഒരു സ്പാനിഷ് സ്ട്രൈക്കറെ ജംഷദ്പൂർ എഫ് സി ടീമിലെത്തിച്ചു. പാബ്ലോ മൊർഗാഡോയെ ആണ് ജംഷദ്പൂർ സ്വന്തമാക്കിയിരിക്കുന്നത്. സെഗുണ്ട ഡിവിഷൻ ബി ക്ലബായ എഫ് സി ജുമില്ലയിൽ നിന്നാണ് താരം ഇന്ത്യയിലേക്ക് എത്തുന്നത്. 29കാരനായ താരം ജംഷദ്പൂർ കഴിഞ്ഞ വർഷം അനുഭവിച്ചിരുന്ന ഗോൾ ക്ഷാമത്തിന് അവസാനമുണ്ടാക്കും എന്നാണ് മാനേജ്മെന്റ് പ്രതീക്ഷിക്കുന്നത്.

വലൻസിയയുടെ യൂത്ത് ടീമുകളിലൂടെ വളർന്നു വന്ന താരാമാണ് പാബ്ലോ. ലാ നുസിയ, സി ഡി മിറാണ്ടസ്, ബഡലോണ, മെറീഡ എന്നീ സ്പാനിഷ് ക്ലബുകൾക്കായും കളിച്ചിട്ടുണ്ട്. 2016 മുതൽ ജുമിലയിൽ തന്നെയാണ് കളിക്കുന്നത്. ജംഷദ്പൂരിന്റെ ഈ സീസണിലെ നാലം വിദേശ താരമാണ് പാബ്ലൊ‌. വെല്ലിങ്ടൺ പ്രിയോറി, തിരി, മെമൊ എന്നിവർക്കും ജംഷദ്പൂരുമായി ഇപ്പോൾ കരാർ ഉണ്ട്‌.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version