Site icon Fanport

മുൻ അത്ലറ്റിക്കോ മാഡ്രിഡ് താരം ജംഷദ്പൂരിൽ

ജംഷദ്പൂർ എഫ് സിയിൽ അഞ്ചാം വിദേശ താരം എത്തി. അത്ലറ്റിക്കോ മാഡ്രിഡിലൂടെ വളർന്നു വന്ന സെർജിയോ സിഡോഞ്ചയാണ് ജംഷദ്പൂരുമായി കരാറിൽ എത്തിയിരിക്കുന്നത്‌. അറ്റാക്കിംഗ് മിഡ്ഫീൽഡറായ താരം അത്ലറ്റിക്കോ മാഡ്രിഡിന്റെ ബി, സി ടീമുകൾക്കായും കളിച്ചിട്ടുണ്ട്. 27കാരനാണ്.

സ്പാനിഷ് ക്ലബുകളായ സരഗോസ, ആൽബസെറ്റെ എന്നീ ടീമുകൾക്കായും കളിച്ചിട്ടുണ്ട്. പോൻഫെരാഡ ആയിരുന്നു അവസാന ക്ലബ്. താരം ജംഷദ്പൂരിന്റെ പ്രീസീസൺ ടൂറിന്റെ സമയത്ത് സ്പെയിനിൽ വെച്ച് ടീമിനൊപ്പം ചേരും. ജംഷദ്പൂരിൽ ഇതോടെ അഞ്ച് വിദേശ താരങ്ങളായി. ഇന്ന് സൈൻ ചെയ്ത പാബ്ലൊ‌, മുൻ താരങ്ങളായ വെല്ലിങ്ടൺ പ്രിയോറി, തിരി, മെമൊ എന്നിവരും വിദേശ താരങ്ങളായി ഇപ്പോൾ ജംഷദ്പൂരിനൊപ്പം ഉണ്ട്‌.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version