Picsart 24 08 25 13 41 48 325

ഹാമസ് റോഡ്രിഗസ് ലാലിഗയിൽ തിരികെയെത്തുന്നു

ഹാമസ് റോഡ്രിഗസ് യൂറോപ്യൻ ഫുട്ബോളിലേക്ക് തിരികെ വരുന്നു. സ്പാനിഷ് ക്ലബായ റയോ വയ്യെകാനോ ആണ് ഇപ്പോൾ ഹാമസിനെ സ്വന്തമാക്കാനായി രംഗത്ത് ഉള്ളത്. റയോ വയെകാനോ ഒരു വർഷത്തെ കരാർ ഹാമസിനു മുന്നിൽ വെച്ചിട്ടുണ്ട്.

കോപ അമേരിക്കയൽ ഗംഭീര പ്രകടനം കാഴ്ചവെച്ച കൊളംബിയൻ താരം ബ്രസീൽ ക്ലബായ സാവോ പോളോയുമായുള്ള കരാർ കഴിഞ്ഞ മാസം റദ്ദാക്കിയിരുന്നു. ഫ്രീ ഏജന്റായ താരം യൂറോപ്പിലേക്ക് തിരികെ വരാൻ നേരത്തെ തന്നെ ശ്രമിക്കുന്നുണ്ടായിരുന്നു.

ഈ കഴിഞ്ഞ കോപ അമേരിക്ക ടൂർണമെന്റിൽ 6 അസിസ്റ്റും ഒരു ഗോളും ഹാമസ് സംഭാവന ചെയ്തിരുന്നു. സാവോ പോലോയിൽ പോകും മുമ്പ് ഗ്രീസിലും ഖത്തറിലും ആയിരുന്നു ഹാമസ് കളിച്ചിരുന്നത്. റയൽ മാഡ്രിഡ്, എവർട്ടൺ, ബയേൺ എന്നിവിടങ്ങളിൽ എല്ലാം കളിച്ച താരം ഫോമും ഫിറ്റ്നസും ഇപ്പോൾ വീണ്ടെടുത്തിട്ടുണ്ട്‌.

Exit mobile version