ഹാമസ് റോഡ്രിഗസ് എവർട്ടൺ വിടുന്നു, ഖത്തർ ക്ലബുമായി ധാരണ

കാർലോ ആഞ്ചലോട്ടി എവർട്ടൺ വിട്ടത് മുതൽ എവർട്ടൺ വിടാൻ ഒരുങ്ങിയ സൂപ്പർ താരം ഹാമസ് റോഡ്രിഗസ് അവസാനം പുതിയ ക്ലബ് കണ്ടെത്തി. ഖത്തർ ക്ലബായ അൽ റയ്യാൻ ആണ് ഹാമസുമായി കരാർ ധാരണയിൽ എത്തിയത്. താരം ഉടൻ ഖത്തറിൽ എത്തി മെഡിക്കൽ പൂർത്തിയാക്കും. താരത്തെ ക്ലബ് വിടാൻ അനുവദിക്കും എന്ന് നേരത്തെ തന്നെ എവർട്ടൺ പറഞ്ഞിരുന്നു. ഹാമസ് റോഡ്രിഗസും പുതിയ എവർട്ടൺ പരിശീലകൻ ബെനിറ്റസുമായി അത്ര നല്ല ബന്ധമായുരുന്നില്ല ഉണ്ടായിരുന്നത്.

നേരത്തെ ആഞ്ചലോട്ടിയുടെ സാന്നിദ്ധ്യം ആയിരുന്നു ഹാമസിനെ എവർട്ടണിൽ എത്തിച്ചത്. അവസാന കുറെ വർഷങ്ങളായി റയൽ മാഡ്രിഡിൽ അവസരം കിട്ടാതെ വിഷമിച്ച് വീർപ്പുമുട്ടി നിന്നിരുന്ന ഹാമസ് റോഡ്രിഗസ് എവർട്ടണിൽ എത്തിയതോടെ ഫോമിലേക്ക് എത്തിയിരുന്നു. എന്നാലും പരിക്ക് താരത്തെ പലപ്പോഴും പിറകോട്ട് അടിച്ചു. നേരത്തെ രണ്ടു സീസണുകളോളം റയൽ വിട്ട് ബയേണിൽ ലോണടിസ്ഥാനത്തിലും താരം കളിച്ചിരുന്നു.

Exit mobile version