റോഡ്രിഗസിന് റയലിൽ നിന്ന് മോക്ഷം, ഇനി എവർട്ടണിൽ

- Advertisement -

അവസാന കുറെ വർഷങ്ങളായി റയൽ മാഡ്രിഡിൽ അവസരം കിട്ടാതെ വിഷമിച്ച് വീർപ്പുമുട്ടി നിന്നിരുന്ന ഹാമസ് റോഡ്രിഗസ് സ്വതന്ത്രനായിരിക്കുകയാണ്‌. റയൽ മാഡ്രിഡ് അറ്റാക്കിംഗ് മിഡ്ഫീൽഡറായ ഹാമെസ് റോഡ്രിഗസിന്ര് ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബായ എവർട്ടൺ സ്വന്തമാക്കുകയാണ്. ഇത് സംബന്ധിച്ച് റയൽ മാഡ്രിഡും റോഡ്രിഗസും തമ്മിൽ ധാരണയിൽ എത്തി. താരത്തിന്റെ മെഡിക്കൽ ഇന്ന് പൂർത്തിയാക്കി ഔദ്യോഗിക പ്രഖ്യാപനം ഉടൻ എത്തും.

എവർട്ടൺ പരിശീലകൻ ആഞ്ചലോട്ടിയുടെ ഇടപെടൽ ആണ് ട്രാൻസ്ഫർ എളുപ്പത്തിൽ ആക്കിയത്. ആഞ്ചലോട്ടിക്ക് ഏറെ ഇഷ്ടപ്പെട്ട താരമാണ് റോഡ്രിഗസ്. 9 മില്യൺ ആകും എവർട്ടണ് റോഡ്രിഗസിനെ സ്വന്തമാക്കാൻ നൽകുന്നത്. താരം തന്റെ ശമ്പളം കുറക്കാനും ഒരുങ്ങിയിട്ടുണ്ട്. രണ്ടു സീസണുകളോളം റയൽ വിട്ട് ബയേണിൽ ലോണടിസ്ഥാനത്തിൽ കളിച്ചെങ്കിലും അവിടെയും റോഡ്രിഗസിന് തിളങ്ങാൻ ആയിരുന്നില്ല. ഈ സീസണിൽ റയൽ ബെഞ്ചിൽ വെറുതെ ഇരിക്കുകയായിരുന്നു താരം. 2014 ലോകകപ്പിലെ സൂപ്പർ പ്രകടനത്തിൻ പിന്നാലെ ആയിരുന്നു റോഡ്രിഗസ് റയലിൽ എത്തിയത്.

Advertisement