ജമാൽ ലൂയിസ് ഇനി ന്യൂകാസിൽ യുണൈറ്റഡിൽ

- Advertisement -

നോർവിച് സിറ്റിയുടെ ഫുൾബാക്കായ ജമാൽ ലൂയിസിനെ സ്വന്തമാക്കാനുള്ള ന്യൂകാസിൽ ശ്രമങ്ങൾ വിജയിക്കുന്നു. ന്യൂകാസിൽ നൽകിയ 14 മില്യൺ ഓഫർ നോർവിച് സ്വീകരിച്ചിരിക്കുകയാണ്. മൂന്ന് വർഷത്തെ കരാറിൽ ആകും ജമാൽ ന്യൂകാസിലിൽ എത്തുക. നേരത്തെ ലിവർപൂൾ സ്വന്തമാക്കാൻ ശ്രമിച്ച താരമാണ് ജമാൽ. പക്ഷെ ലിവർപൂളിന്റെ ഓഫർ നോർവിച് അംഗീകരിച്ചിരുന്നില്ല.

കഴിഞ്ഞ സീസണിൽ നോർവിചിന് വേണ്ടി 28 മത്സരങ്ങളോളം ലീഗിൽ കളിക്കാൻ ജമാൽ ലൂയിസിനായിരുന്നു. 22കാരനായ താരം 2014 മുതൽ നോർവിച് സിറ്റിയുടെ ഭാഗമാണ്. നോർവിച് റിലഗേറ്റഡ് ആയത് കൊണ്ട് മാത്രമാണ് താരം ക്ലബ് വിടുന്നത്.

Advertisement