Jake O'Brien

എവർട്ടൺ സെന്റർ ബാക്കായ ജെയ്ക് ഒബ്രിയിനെ സ്വന്തമാക്കി

എവർട്ടൺ പുതിയ സെന്റർ ബാക്കിനെ സ്വന്തമാക്കി. ഏകദേശം 18 മില്യൺ യൂറോ നൽകി എവർട്ടൺ ലിയോണിൽ നിന്ന് ജെയ്ക് ഒബ്രിയിനെ സ്വന്തമാക്കി. അഞ്ച് സീസൺ നീണ്ടു നിൽക്കുന്ന ഒരു കരാറിൽ താരം ഒപ്പുവെച്ചു.

ജെയ്ക് ഒബ്രെയിൻ ലിയോൺ ജേഴ്സിയിൽ

1.97 മീറ്റർ ഉയരമുള്ള ഡിഫൻഡർ തിങ്കളാഴ്ച മെഡിക്കൽ പരിശോധനയ്ക്ക് വിധേയനാകും. മുൻ ക്രിസ്റ്റൽ പാലസ് താരമാണ് ഒബ്രിയൻ. ഒരു വർഷം മുമ്പ് 1 മില്യൺ യൂറോയ്ക്ക് ആണ് താരം ലിയോണിൽ ചേർന്നത്.

ഒബ്രിയിൻ വരുന്നത് എവർട്ടൺ ബ്രാന്ദ്വൈറ്റിനെ വിൽക്കാൻ തയ്യാറാകും എന്നതിന്റെ സൂചന കൂടിയാണ്‌. ബ്രാന്ദ്വൈറ്റിനെ സ്വന്തമാക്കാനായി മാഞ്ചസ്റ്റർ യുണൈറ്റഡ് ഇപ്പോൾ രംഗത്തുണ്ട്‌

Exit mobile version