Picsart 24 06 21 19 07 48 869

ഹാരിസൺ വീണ്ടും എവർട്ടണിൽ

ജാക്ക് ഹാരിസൺ വീണ്ടും എവർട്ടണിൽ. താരം കഴിഞ്ഞ സീസണിൽ ലോണിൽ എവർട്ടണിൽ കളിച്ചിരുന്നു. ഇപ്പോൾ വീണ്ടും ലീഡ് താരത്തെ എവർട്ടണ് ലോണിൽ നൽകാൻ തയ്യാറായിരിക്കുകയാണ്. കഴിഞ്ഞ സീസണിൽ ലോണിൽ 29 മത്സരങ്ങൾ എവർട്ടണായി കളിച്ച താരം 4 ഗോളുകൾ നേടിയിരുന്നു.

ലീഡ്സിന് പ്രീമിയർ ലീഗിലേക്ക് പ്രൊമോഷൻ ലഭിക്കാത്തത് കൊണ്ടാണ് ഹാരിസണെ ലീഡ്സ് വീണ്ടും ലോണിൽ അയക്കുന്നത്. 2028 സമ്മർ വരെ നീണ്ടു നിൽക്കുന്ന കരാർ താരത്തിന് ലീഡ്സിൽ ഉണ്ട്. 2018/19 സീസണ് മുന്നോടിയായി മാഞ്ചസ്റ്റർ സിറ്റിയിൽ നിന്ന് ആയിരുന്നു ഹാരിസൺ ലീഡ്സ് യുണൈറ്റഡിൽ എത്തിയത്.

2019/20 സീസണിൽ ചാമ്പ്യൻഷിപ്പ് കിരീടം നേടാൻ ലീഡ്സിനെ സഹായിക്കാൻ ഹാരിസണായിരുന്നു. ഹാരിസൺ ഇതുവരെ ലീഡ്സിനായി 200ൽ അധികം മത്സരങ്ങൾ കളിച്ചു,

Exit mobile version