Picsart 24 08 19 09 40 11 601

ഐവൻ ടോണി അൽ അഹ്ലിയിലേക്ക് അടുക്കുന്നു

ഇംഗ്ലണ്ട് ഇൻ്റർനാഷണൽ ഐവാൻ ടോണി ബ്രെൻ്റ്‌ഫോർഡ് വിടാൻ തന്നെ സാധ്യത. ഇന്നലെ ബ്രെന്റ്ഫോർഡിന്റെ പ്രീമിയർ ലീഗ് മത്സരത്തിൽ ടോണി കളിച്ചിരുന്നില്ല. താരത്തെ സ്വന്തമാക്കാനായി സൗദി അറേബ്യൻ ക്ലബായ അൽ അഹ്ലി ഒരു ഓഫർ കൂടെ സമർപ്പിച്ചേക്കും.

അൽ അഹ്‌ലി കഴിഞ്ഞയാഴ്ച 35 മില്യന്റെ ഓഫർ ബ്രെന്റ്ഫോർഡിന് മുന്നിൽ വെച്ചു എങ്കിലും ക്ലബ് അത് നിരസിച്ചിരുന്നു. 28കാരൻ ആയ ടോണിയുടെ നിലവിലെ കരാറിൽ അടുത്ത വർഷം അവസാനിക്കുക ആണ്‌. ഈ മാസം താരത്തെ വിൽക്കാൻ പറ്റിയില്ല എങ്കിൽ, അടുത്ത വർഷം ഫ്രീ ട്രാൻസ്ഫറിൽ ഐവാൻ ടോണിയെ ബ്രെന്റ്ഫോർഡിന് നഷ്ടമാകും.

മുമ്പ് പ്രീമിയർ ലീഗ് ക്ലബ്ബുകളായ ആഴ്സണൽ, ചെൽസി എന്നിവർ ടോണിയെ സ്വന്തമാക്കാൻ നോക്കിയിരുന്നു‌. എന്നാൽ ഇപ്പോൾ അൽ അഹ്ലി മാത്രമാണ് താരത്തിനായി രംഗത്ത് ഉള്ളത്‌.

Exit mobile version