Site icon Fanport

റോമൻ ഡിഫൻഡറെ തിരികെ ടീമിൽ എത്തിച്ച് പോർട്ടോ

എ എസ് റോമയുടെ ഡിഫൻഡർ ഇവൻ മർകാനോ വീണ്ടും പോർട്ടോയിൽ. നാലു വർഷത്തെ കരാറിലാണ് പോർട്ടോ മർകാനോയെ സ്വന്തമാക്കിയത്. റോമയിൽ അവസരങ്ങൾ കുറഞ്ഞതിനാൽ ക്ലബ് വിടുമെന്ന് നേരത്തെ തന്നെ താരം സൂചന നൽകിയിരുന്നു‌. കഴിഞ്ഞ സീസണിൽ വെറും 13 മത്സരങ്ങൾ മാത്രമാണ് റോമയിൽ താരത്തിന് കളിക്കാൻ ആയത്.

കഴിഞ്ഞ സീസണിൽ പോർട്ടോ വിട്ട് തന്നെ ആയിരുന്നു മർകാനോ റോമയിൽ എത്തിയത്. സെന്റർ ബാക്കായും ലെഫ്റ്റ് ബാക്കായും കളിക്കാൻ കഴിവുള്ള താരമായ മർകാനോ നൂറിൽ അധികം മത്സരങ്ങൾ മുമ്പ് പോർട്ടോയ്ക്ക് വേണ്ടി കളിച്ചിട്ടുണ്ട്. വിയ്യാറയൽ, ഒളിമ്പിയാകോസ്, ഗെറ്റഫെ തുടങ്ങി പ്രമുഖ ടീമുകൾക്കായി കളിച്ചിട്ടുള്ള താരമാണ് മർകാനോ.

Exit mobile version