ഇറ്റാലിയൻ സെന്റർ ബാക്ക് ഫിയൊറെന്റീനയിൽ

ഇറ്റാലിയൻ സെന്റർ ബാക്കായ ഫെഡറിക്കോ സെച്ചറീനിയെ ഫിയിറെന്റീന ടീമിൽ എത്തിച്ചു. ക്രോട്ടോൺ എഫ് സിയുടെ താരമായിരുന്നു സെചറീനി ഇതുവരെ. സെന്റർ ബാക്കായ താരം അവസാന രണ്ട് സീസണിലും ക്രോട്ടീണിലായിരുന്നു കളിച്ചത്. 72 മത്സരങ്ങളോളം ടീമിനായി കളിച്ചിട്ടുണ്ട്. കഴിഞ്ഞ സീസണിൽ ക്രോട്ടോൺ റിലഗേറ്റ് ആയതാണ് ക്ലബ് മാറാൻ താരത്തെ നിർബന്ധിതനാക്കിയത്.

മുമ്പ് ഇറ്റാലിയൻ ക്ലബായ ലിവോർനോ, പിസ്റ്റോയിസേ എന്നീ ക്ലബുകൾക്കായും കളിച്ചിട്ടുണ്ട്. കഴിഞ്ഞ തവണ ലീഗിൽ എട്ടാമതായി ഫിനിഷ് ചെയ്ത് ഫിയൊറെന്റീന ഇത്തവണ യൂറോപ്യൻ യോഗ്യത ആണ് ലക്ഷ്യമിടുന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version