
യുവ മിഡ്ഫീൽഡർ ഐസാക് വന്മൽസാമയെ ചെന്നൈയിൻ എഫ് സി സ്വന്തമാക്കി. കഴിഞ്ഞ സീസണിൽ പൂനെ സിറ്റിയിൽ മികച്ച പ്രകടനം കാഴ്ചവെച്ചിട്ടും ക്ലബ് വിട്ട് സൂപ്പർ കപ്പ് ജേതാക്കൾക്കൊപ്പം ചേരാൻ ഐസാക് തീരുമാനിക്കുകയായിരുന്നു. ഒരു സീസൺ മുമ്പ് ഷില്ലോങ് ലജോങ് മിഡ്ഫീൽഡിൽ വിസ്മയങ്ങൾ കാണിച്ച അറ്റാക്കിംഗ് മിഡ്ഫീൽഡറാണ് ഐസാക്.
ഇരുപത്തി ഒന്ന് വയസ്സു മാത്രം പ്രായമുള്ള ഐസാക് ഭാവി ഇന്ത്യൻ പ്രതീക്ഷകളിൽ ഒന്നാണ്. ഇന്ത്യൻ സീനിയർ ടീം ജേഴ്സി അണിഞ്ഞിട്ടുള്ള താരമാണ് ഐസാക്. കഴിഞ്ഞ വർഷം ഭൂട്ടാനെതിരെ ആയിരുന്നു ഐസാകിന്റെ ഇന്ത്യൻ അരങ്ങേറ്റം. എ ഐ എഫ് എഫ് എലൈറ്റ് അക്കാദമിയിലൂടെ വളർന്നു വന്ന താരമാണ് ഐസാക്. വിങ്ങിലും ഒപ്പം അറ്റാക്കിങ് മിഡ്ഫീൽഡറായും ഇറങ്ങാൻ കഴിവുള്ള താരമാണ്.
കഴിഞ്ഞ സീസണിൽ പൂനെ സിറ്റിക്കായി 12 ഐ എസ് എൽ മത്സരങ്ങൾ കളിച്ച ഐസാക് മൂന്ന് അസിസ്റ്റ് ടീമിന് നൽകിയിട്ടുണ്ട്.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial
