അയർലാണ്ട് യുവതാരം ആംസ്ട്രോംഗ് വെസ്റ്റ് ഹാം യുണൈറ്റഡിൽ

യുവ ഫോർ‌വേഡ് ആംസ്ട്രോംഗ് ഒക്കോ-ഫ്ലെക്‌സിനെ പ്രീമിയർ ലീഗ് ക്ലബായ വെസ്റ്റ് ഹാം യുണൈറ്റഡ് സ്വന്തമാക്കി. 19 കാരനായ വിംഗർ ക്ലബുമായി രണ്ട് വർഷത്തെ കരാർ ഒപ്പുവെച്ചു, ഇത് ഒരു വർഷത്തേക്ക് കൂടി നീട്ടാനുള്ള ഓപ്ഷനും കരാറിൽ ഉണ്ട്. സ്കോട്ടിഷ് പ്രീമിയർഷിപ്പ് ടീമായ കെൽറ്റിക്കുമായുള്ള കരാർ അവസാനിച്ചതോടെ ഫ്രീ ഏജന്റായാണ് താരം എത്തുന്നത്. റിപ്പബ്ലിക് ഓഫ് അയർലൻഡ് U19s ഇന്റർനാഷണൽ ആണ് ആംസ്ട്രോങ്. തുടക്കത്തിൽ വെസ്റ്റ് ഹൈന്റെ U23s സ്ക്വാഡിൽ ആകും താരം ഉണ്ടാവുക. താമസിയാതെ തന്നെ.

Exit mobile version