Picsart 24 08 23 11 33 22 422

സണ്ടർലാൻഡ് വിങ്ങർ ജാക്ക് ക്ലാർക്കിനെ ഇപ്‌സ്‌വിച്ച് ടൗൺ സൈൻ ചെയ്യും

സണ്ടർലാൻഡ് വിങ്ങർ ജാക്ക് ക്ലാർക്കിനെ സൈൻ ചെയ്യാൻ ഇപ്‌സ്‌വിച്ച് ടൗൺ. 23-കാരനെ £20 മില്യൺ നൽകിയാണ് ഇപ്സ്വിച് സ്വന്തമാക്കുന്നത്. താരം അടുത്ത ദിവസം തന്നെ നടപടികൾ പൂർത്തിയാക്കി ഇപ്സിചിനൊപ്പം ചേരുമെന്ന് പ്രതീക്ഷിക്കുന്നു.

ക്ലാർക്ക് 2022 സ്പർസിൽ നിന്ന് ലോൺ കരാറിലാണ് ആദ്യം സണ്ടർലാന്റിൽ എത്തുന്നത്. അത് കഴിഞ്ഞ് സണ്ടർലണ്ട് സ്ഥിര കരാറിൽ താരത്തെ സൈൻ ചെയ്തു. നൂറിലധികം മത്സരങ്ങൾ സണ്ടർലണ്ടിനായി കളിച്ചു. 27 ഗോളുകൾ അവർക്ക് ആയി ഇതുവരെ നേടിയിട്ടുണ്ട്.

Exit mobile version