പെരിസിച് ഇന്റർ മിലാൻ വിടും, ഇനി സ്പർസിൽ

Img 20220512 025622

ഇന്റർ മിലാന്റെ വിങ്ങറായ ഇവാൻ പെരൊസിച് ഇംഗ്ലീഷ് പ്രീമിയർ ലീഗിലേക്ക് എത്തും. താരത്തെ സ്പർസ് സ്വന്തമാക്കും എന്ന് ഫബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നു. സ്പർസിൽ 2024വരെയുള്ള കരാർ പെരിസിച് ഒപ്പുവെക്കും എന്നാണ് സൂചനകൾ. 5 മില്യൺ വേതനം ലഭിക്കുന്ന കരാർ ഇന്റർ മിലാൻ താരത്തിന് മുന്നിൽ വെച്ചിട്ടുണ്ട്‌ എങ്കിലും അത് നിരസിച്ചാണ് താരം ഇംഗ്ലണ്ടിലേക്ക് വരുന്നത്. കോണ്ടെയാണ് പെരിസിച് ഇംഗ്ലണ്ടിലേക്ക് എത്താനുള്ള കാരണം.

കഴിഞ്ഞ സീസണിലെ ഇന്ററിന്റെ ലീഗ് കിരീട നേട്ടത്തിൽ വലിയ പങ്കു വഹിച്ചിട്ടുള്ള താരമാണ് പെരിസിച്. മുമ്പ് ഇന്റർ മിലാൻ വിട്ട് ലോണിൽ ബയേണിൽ ചെന്ന് അവിടെയും നല്ല പ്രകടനങ്ങൾ കാഴ്ചവെക്കാൻ ഈ വിങ്ങർക്ക് ആയിരുന്നു. 2015ൽ ആയിരുന്നു പെരിസിച് ഇന്റർ മിലാനിൽ എത്തിയത്. ഇതുവരെ അവർക്കായി 200ൽ അധികം മത്സരങ്ങൾ കളിക്കാനും 50ൽ അധികം ഗോൾ നേടാനും താരത്തിനായിട്ടുണ്ട്.

Previous articleമൂന്നാം ടി20യിൽ ആശ്വാസ ജയം തേടി ശ്രീലങ്ക, ബാറ്റിംഗ് തിരഞ്ഞെടുത്തു
Next articleസൂസൈരാജ് മോഹൻ ബഗാൻ വിട്ട് ഒഡീഷയിൽ കരാർ ഒപ്പുവെച്ചു