Site icon Fanport

ആഴ്‌സണൽ യുവതാരം ഫോളറിൻ ബലോഗനു ആയി ഇന്റർ മിലാൻ ശ്രമം

ആഴ്‌സണൽ യുവ മുന്നേറ്റനിര താരം ഫോളറിൻ ബലോഗനു ആയി ഇന്റർ മിലാൻ ശ്രമം. അമേരിക്കൻ താരമായ ബലോഗനു ആയി ഇന്റർ മിലാൻ ഉടൻ ആഴ്‌സണലും ആയി ചർച്ചകൾ നടത്തും എന്നാണ് റിപ്പോർട്ട്. ലുക്കാക്കുവിനെ സ്വന്തമാക്കില്ല എന്ന തീരുമാനം എടുത്ത ഇന്റർ തങ്ങളുടെ ശ്രദ്ധ മുൻ ആഴ്‌സണൽ അക്കാദമി താരത്തിൽ പതിപ്പിച്ചിരിക്കുക ആണെന്നാണ് റിപ്പോർട്ട്.

ആഴ്‌സണൽ

ആഴ്‌സണലിൽ 2 വർഷത്തെ കരാർ അവശേഷിക്കുന്ന ബലോഗൻ കഴിഞ്ഞ സീസണിൽ ഫ്രഞ്ച് ക്ലബ് റെയ്മിസിൽ ലോണിൽ കളിക്കുക ആയിരുന്നു. ലീഗ് വണ്ണിൽ 21 ഗോളുകളും താരം നേടി. നിലവിൽ മറ്റൊരു ലോണിൽ പോവാനോ പകരക്കാരുടെ ബെഞ്ചിൽ ഇരിക്കാനോ സമ്മതം ഇല്ലാത്ത ബലോഗൻ ക്ലബ് വിടാൻ ആണ് ശ്രമിക്കുന്നത്. എന്നാൽ താരത്തെ വിൽക്കുക ആണെങ്കിൽ 45-50 മില്യൺ പൗണ്ട് എങ്കിലും ലഭിക്കണം എന്ന നിലപാട് ആണ് ആഴ്‌സണലിന് ഉള്ളത്.

Exit mobile version