Site icon Fanport

ജർമ്മനിയിൽ നിന്നും ആസ്ട്രിയൻ യുവതാരത്തെ റാഞ്ചി ഇന്റർ മിലാൻ

ജർമ്മൻ ക്ലബ്ബായ ഹെർത്ത ബെർലിനിൽ നിന്നും ആസ്ട്രിയൻ യുവതാരത്തെ സ്വന്തമാക്കി ഇന്റർ മിലാൻ. ഹെർത്തയുടെ മധ്യനിരതാരമായ വലന്റീനോ ലസാറോയെയാണ് ഇന്റർ ടീമിലെത്തിച്ചത്. അഞ്ച് വർഷത്തെ കരാറിലാണ് താരം സീരി എയിൽ എത്തുന്നത്.

22 മില്ല്യൺ യൂറോയോളം ഈ യുവതാരത്തിനായി ഇന്റർ മുടക്കിയെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. ആസ്ട്രിയൻ ദേശീയ ടീമിന് വേണ്ടീ 19 തവണ ബൂട്ടണിഞ്ഞ താരം ഒരു ഗോളടിച്ചിട്ടുണ്ട്. 2017 ൽ ഹെർത്തയിൽ എത്തിയ ലസാറോ മികച്ച പ്രകടനം കൊണ്ടാണ് യൂറോപ്യൻ ടീമുകളുടെ ശ്രദ്ധ പിടിച്ച് പറ്റിയത്.

Exit mobile version