Site icon Fanport

സ്കമാക്ക ഇറ്റലിയിലേക്ക് മടങ്ങും; താരത്തിനായി ഇന്ററിന്റെ രണ്ടാം ബിഡ്

പ്രീമിയർ ലീഗിലെ ഒരേയൊരു സീസണിന് ശേഷം ഇറ്റലിലേക്ക് തന്നെ മടങ്ങാൻ ജിയാൻലുക്കാ സ്കമാക്ക. ഇന്റർ മിലാൻ ആണ് താരത്തെ എത്തിക്കാൻ ശ്രമിക്കുന്നത്. വെസ്റ്റ്ഹാമിന് മുന്നിൽ ഇന്റർ 25 മില്യൺ യൂറോയുടെ ബിഡ് സമർപ്പിക്കുമെന്ന് ഫാബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നു. ആഡ് ഓണുകൾ സഹിതം ആയിരിക്കും ഇത്. നേരത്തെ 20 മില്യൺ യൂറോയുടെ ഇന്ററിന്റെ ഓഫർ വെസ്റ്റ്ഹാം തള്ളിക്കളഞ്ഞിരുന്നു. ഇതോടെ മുൻ സസുളോ താരത്തിന്റെ അടുത്ത തട്ടകം ഇറ്റലി തന്നെയെന്ന് ഉറപ്പായിരിയ്ക്കുകയാണ്.
20230801 201548
അതേ സമയം റോമയും താരത്തിനായി രംഗത്ത് ഉണ്ടായിരുന്നു. എന്നാൽ താരത്തെ ലോണിൽ എത്തിക്കാനായിരുന്നു അവരുടെ ശ്രമം. വെസ്റ്റ്ഹാം 30 മില്യൺ യൂറോ ആണ് സ്കമാക്കക് വേണ്ടി പ്രതീക്ഷിക്കുന്നത് എന്ന് സ്കൈ സ്‌പോർട്സ് സൂചിപ്പിച്ചു. റോമക്ക് ആവട്ടെ ഈ തുക താരത്തിന് മുകളിൽ മുടക്കാൻ നിലവിലെ സാഹചര്യത്തിൽ നിർവാഹവുമില്ല. പുതിയ ഓഫറോടെ റോമയെ മറികടന്ന് താരത്തെ സ്വന്തമാക്കാൻ ആവും എന്ന പ്രതീക്ഷിയിലാണ് ഇന്റർ. സ്കമാക്കയും നേരത്തെ തന്നെ ഇന്ററുമായി ധാരണയിൽ എത്തിയിട്ടുണ്ട്. ടീമുകൾ തമ്മിലുള്ള തുടർ ചർച്ചകൾ വരും ദിവസങ്ങളിൽ നടക്കും.

Exit mobile version