Picsart 24 06 13 11 37 59 998

മെസ്സിക്ക് ഒപ്പം വരാനെ? ഫ്രഞ്ച് താരത്തെ സ്വന്തമാക്കാൻ ഇന്റർ മയാമി ശ്രമം

ഫ്രഞ്ച് ഡിഫൻഡർ വരാനെയെ സ്വന്തമാക്കാൻ ഇന്റർ മയാമി ശ്രമം. ഇന്റർ മയാമി റാഫേൽ വരാനെയുമായി പ്രാഥമിക ചർച്ചകൾ ആരംഭിച്ചതായാണ് വിവരങ്ങൾ. ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബായ മാഞ്ചസ്റ്റർ യുണൈറ്റഡ് സെന്റർ ബാക്ക് ആയിരുന്ന വരാനെ സീസൺ അവസാനത്തോടെ ക്ലബ് വിട്ടിരുന്നു. വരാനെയ്ക്ക് ആയി ഇറ്റാലിയൻ ക്ലബായ യുവന്റസും രംഗത്തുണ്ട്.

അവസാന രണ്ട് സീസണിൽ അധികമായി യുണൈറ്റഡിനൊപ്പം ഉണ്ടായിരുന്ന വരാനെക്ക് കുറച്ച് കാലമായി ഫിറ്റ്നസ് പ്രശ്നങ്ങൾ ഉണ്ടായിരുന്നു. വരാനെയെ തേടി സൗദി അറേബ്യൻ ക്ലബുകളും ഇപ്പോൾ രംഗത്ത് ഉണ്ട്. താരം യൂറോപ്പിൽ തുടരുമോ അതോ കരിയർ അവസാനിപ്പിക്കാൻ സൗദി അറേബ്യയോ അമേരിക്കയോ തിരഞ്ഞെടുക്കുമോ എന്ന് കണ്ടറിയണം.

Exit mobile version