ലിവർപൂൾ സ്ട്രൈക്കർ ഇനി സ്ഥിരം സൗതാമ്പ്ടണിൽ

ലിവർപൂളിന്റെ സ്ട്രൈക്കർ ഡാനി ഇംഗ്സ് ഇനി സതാമ്പ്ടണിൽ തന്നെ കളിക്കും. കഴിഞ്ഞ വർഷം ലോൺ അടിസ്ഥാനത്തിൽ സതാമ്പ്ടണിൽ എത്തിയ ഇംഗ്സിന്റെ ട്രാൻസ്ഫർ സ്ഥിരമാക്കി മാറ്റിയിരിക്കുകയാണ് സൗതാമ്പ്ടൺ. 2015ൽ ബേൺലിയിൽ നിന്ന് ലിവർപൂളിൽ എത്തിയ താരത്തിന് ആൻഫീൽഡിൽ തിളങ്ങാൻ കഴിഞ്ഞിരുന്നില്ല.

ഇതുവരെ 25 മത്സരങ്ങൾ മാത്രമേ ലിവർപൂളിനായി ഇംഗ്സ് കളിച്ചിരുന്നുള്ളൂ. അതിൽ നാലു ഗോളുകളും ക്ലബിനായി നേടിയിട്ടുണ്ട്. ലിവർപൂളിൽ എത്തിയതിന് ശേഷം ഏറ്റ രണ്ട് പരിക്കുകളും ഇംഗ്സിന്റെ പ്രകടനത്തെ ബാധിച്ചു. ഇപ്പോൾ മൂന്ന് വർഷത്തെ കരാറാണ് ഇംഗ്സ് ഒപ്പുവെച്ചിരിക്കുന്നത്. 20 മില്യണോളം ലിവർപൂളിന് ഈ ട്രാൻസ്ഫറിൽ ലഭിക്കും.

Exit mobile version