കൊളംബിയൻ താരത്തെ ടീമിലെത്തിച്ച് മിനർവ പഞ്ചാബ്

- Advertisement -

ഐ ലീഗിൽ നിലവിലെ ചാമ്പ്യൻമാരായ മിനർവ പഞ്ചാബ് കൊളംബിയൻ താരത്തെ ടീമിലെത്തിച്ചു. ജോര്‍ജ് ഇവാൻ കാസിഡോ റോഡ്രിഗസിനെയാണ് മിനർവ സ്വന്തമാക്കിയത്. “എൽ കൈസർ” എന്നറിയപ്പെടുന്ന ഇരുപത്തി മൂന്നു കാരനായ താരം മിനർവയുടെ പ്രതിരോധത്തിന് മുതൽക്കൂട്ടാകുമെന്നാണ് കരുതപ്പെടുന്നത്. മിനർവ വിട്ട ജാപ്പനീസ് താരം യു കുബോക്കിക്ക് പകരക്കാരനായിട്ടാണ് താരം ടീമിൽ എത്തുന്നത്.

മാലിദ്വീപിയൻ പ്രീമിയർ ലീഗിൽ നിന്നുമാണ് താരം ഐ ലീഗിൽ എത്തുന്നത്. കഴിഞ്ഞ സീസണിൽ മാല്‍ദീവിയന്‍ ക്ലബ്ബായ തിനാദൂ സ്പോര്‍ട്സ് ക്ലബ്ബിനു വേണ്ടി കളിച്ച കാസിഡോ ലീഗിൽ അവരെ നാലാം സ്ഥാനത്തെത്തിക്കുന്നതിലും സഹായിച്ചു.

Advertisement