ബാഴ്സലോണയോട് തെറ്റിപിരിഞ്ഞ യുവതാരം ലൈപ്സിഗിൽ

20210831 221656

ബാഴ്സലോണയുടെ യുവതാരമായ ഇലൈക്സ് ജർമ്മൻ ക്ലബായ ലൈപ്സിഗ് സ്വന്തമാക്കി. ട്രാൻസ്ഫർ വിൻഡോയുടെ അവസാന മണിക്കൂറുകളിൽ ആണ് ലൈപ്സിഗ് ഈ നീക്കം പൂർത്തിയാക്കിയത്. 18കാരനായ താരം ലൈപ്സിഗിൽ 2026വരെയുള്ള കരാറിൽ ഒപ്പുവെച്ചു. ബാഴ്സലോണയിൽ വലിയ ഭാവി പ്രതീക്ഷിച്ചിരുന്ന താരം അവസാന മാസങ്ങളിൽ ബാഴ്സലോണയുമായി ഉടക്കിയിരുന്നു. താരം ബാഴ്സലോണയുമായി കരാറും പുതുക്കാൻ തയ്യാറായിരുന്നില്ല.

തുടർന്ന് മാനേജ്മെന്റുമായി അഭിപ്രായ വ്യത്യാസത്തിൽ ആയ താരം ഫസ്റ്റ് ടീമിനൊപ്പം പരിശീലനം നടത്താതെയും ആയി. അവസാനം താരത്തെ വിൽക്കാൻ തന്നെ ക്ലബ് തീരുമാനിക്കുക ആയിരുന്നു. 2010 മുതൽ ബാഴ്സലോണയ്ക്ക് ഒപ്പം ഉള്ള താരമാണ് ഇലൈക്സ്‌. കഴിഞ്ഞ സീസണിലായിരുന്നു താരം ബാഴ്സലോണക്കായി അരങ്ങേറ്റം നടത്തിയത്.

Previous articleസജീവ ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ഡെയ്ൽ സ്റ്റെയ്ൻ
Next articleചെൽസി മിഡ്ഫീൽഡിന് ഇനി ഇരട്ടി കരുത്ത്, സൗൾ നിഗ്വസും എത്തുന്നു