Site icon Fanport

ബ്രസീലിയൻ ഡിഫൻഡർ ഇഗോർ ബ്രൈറ്റണിൽ

ബ്രസീലിയൻ ഡിഫൻഡർ ഇഗോർ ബ്രൈറ്റൺ താരമാകുന്നു. ഫിയോറന്റീനയുമായി ബ്രൈറ്റൺ ഒരു കരാറിൽ എത്തിയതായി ഫബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നു. 17 മില്യൺ യൂറോയും അധിക ബോണസും താരത്തിനായി ബ്രൈറ്റൺ നൽകും. 2027 വേനൽക്കാലം വരെ നീണ്ടു നിൽക്കുന്ന 4 വർഷത്തെ ലരാറ്റ് ഇഗോർ ഇംഗ്ലീഷ് ക്ലബിൽ ഒപ്പുവെക്കുകയും ചെയ്യും.

ഇഗോർ 100225

ഫിയോറന്റീനയുമായുള്ള ഇഗോറിന്റെ നിലവിലെ കരാർ അടുത്ത സീസണിന്റെ അവസാനത്തിൽ അവസാനിക്കാൻ ഇരിക്കുകയായിരുന്നു. 2020 ജനുവരിയിൽ ആയിരുന്നു താരം ഫിയൊറെന്റിനയിൽ എത്തിയത്. 2021-22 സീസണിന്റെ തുടക്കം മുതൽ 77 മത്സരങ്ങൾ അദ്ദേഹം ക്ലബിനായി കളിച്ചു. 2022-23 സീരി എ സീസൺ എട്ടാം സ്ഥാനത്ത് ഫിയോറന്റീന ഫിനിഷ് ചെയ്തതിലും കോപ്പ ഇറ്റാലിയയുടെയും യുവേഫ കോൺഫറൻസ് ലീഗിന്റെയും ഫൈനലിലെത്താൻ അവർക്ക് കഴിഞ്ഞതിലും ഇഗോർ വലിയ പങ്കുവഹിച്ചിരുന്നു.

Exit mobile version